വനിതാ ഐ പി എല്ലിന് കേരളത്തിൽ നിന്ന് ടീമില്ല..

വനിതാ ഐ പി എല്ലിന് കേരളത്തിൽ നിന്ന് ടീമില്ല..

വനിതാ ഐ പി എല്ലിന് കേരളത്തിൽ നിന്ന് ടീമില്ല..
(Pic credit :Getty images)

കേരളത്തിലെ ക്രിക്കറ്റ്‌ പ്രേമികൾ കേരളത്തിൽ നിന്നുള്ള ഒരു ഐ പി എൽ ടീം ആഗ്രഹിക്കുന്നുണ്ട്. കൊച്ചി ടസ്ക്കേഴ്സ് കേരള ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ ക്രിക്കറ്റ്‌ പ്രേമികളെ തൃപ്തി പെടുത്താൻ ആ ടീമിനായിരുന്നില്ല. എന്നാൽ വനിതാ ഐ പി എൽ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിന്ന് ഒരു ടീമും ഉണ്ടാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പക്ഷെ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ നിന്ന് വനിതാ ഐ പി എല്ലിലേക്കും ടീം ഉണ്ടാകില്ല.

5 ടീമുകളാണ് പ്രഥമ വനിതാ ഐ പി എല്ലിൻ ഉണ്ടാവുക. ഈ അഞ്ചു ടീമിന് വേണ്ടി 10 സിറ്റികളെയാണ് ഷോർട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. അഹമ്മദാബാദ്,മുംബൈ, കൊൽക്കത്ത,ചെന്നൈ, ബാംഗ്ലൂർ,ഡൽഹി, ധർമശാല,ഗുവാഹത്തി, ലക്കനൗ, ഇൻഡോർ എന്നിവയാണ് ഈ 10 നഗരങ്ങൾ.ഏറ്റവും കൂടുതൽ ബിഡ് വെക്കുന്നവർക്ക് ഏതു നഗരമാണോ വേണ്ടത് അവരെ തിരഞ്ഞെടുക്കാം.

20 മത്സരങ്ങളാണ് വനിതാ ഐ പി എല്ലിൻ ഉണ്ടാവുക. അഞ്ചു ടീമുകൾ പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും.ടേബിളിൽ ഒന്നാമത് നിൽക്കുന്നവർ നേരെ ഫൈനലിലേക്ക്. രണ്ടാമതും മൂന്നാമതും നിൽക്കുന്നവർ ഒരു എലിമിനേറ്റർ കളിക്കും. വിജയി ഫൈനലിലേക്ക് മുന്നേറും.ആവേശകരമായ വനിതാ ഐ പി എല്ലിന് വേണ്ടി നമുക്ക് കാത്തിരിക്കാം

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here